aa

ആദ്യ വരുമാനത്തിൽ നിന്നു മകൾ സമ്മാനിച്ച സാരിയെടുത്ത് മനോഹാരിയായി പൂർണിമ ഇന്ദ്രജിത്ത്. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂർണിമ. വലിയൊരു ഇടവേളയ്ക്ക് ശേഷം വൈറസിൽ അഭിനയിച്ചുകൊണ്ടാണ് പൂർണിമ സിനിമയിലേക്ക് തിരിച്ചു വരുന്നത്. ഇന്ദ്രജിത്ത് പൂർണിമ താര ദമ്പതിമാർക്ക് പ്രാർത്ഥനയെന്നും നക്ഷത്രയെന്ന പേരിലും രണ്ടു പെൺകുട്ടികളാണ് . പ്രാർത്ഥന ബിജോയ് നമ്പ്യാരുടെ തായിഷ് എന്ന ചിത്രത്തിലൂടെ ഗായികയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. തന്റെ ആദ്യ പ്രതിഫലം കൊണ്ടാണ് പ്രാർത്ഥന സാരി പ്രിയയായ അമ്മയ്ക്ക് സാരി സമ്മാനമായി നൽകിയത്.രാജീവ് രവിയുടെ തുറമുഖമാണ് പൂർണിമയുടെ ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.