സുരേഷ് ഗോപി ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. സുരേഷ് ഗോപിയുടെ എക്കാലത്തേയും മികച്ച ആക്ഷൻ ചിത്രമായ ലേലം സിനിമയുടെ രണ്ടാം ഭാഗം വെളളിത്തിരയിൽ എത്തുമെന്നാണ് താരം സമൂഹ മാദ്ധ്യമങ്ങൾ വഴി നൽകുന്ന സ്ഥിരീകരണം. 1997ൽ പുറത്തിറങ്ങിയ ലേലം സംവിധാനം ചെയ്‌തത് ജോഷിയായിരുന്നു. അന്ന് ചിത്രത്തിന് തിരക്കഥ എഴുതിയ രഞ്ജി പണിക്കർ തന്നെയായിരിക്കും ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റേയും രചന എന്നാണ് സ്ഥിരീകരിക്കുന്ന വിവരം. രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ചിത്രം സംവിധാനം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.
ആദ്യ സംവിധാന സംരംഭമായ കസബക്ക് മുമ്പ് രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന പുറത്തു വന്നിരുന്നു.
Nithin Renji Panicker confirms a sequel to #Lelam and informs that Renji Panicker is working on its script. The director...
Posted by Superstar Suresh Gopi on Friday, November 6, 2020
23 വർഷങ്ങൾക്ക് ശേഷം ലേലത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന് സുരേഷ് ഗോപിയുടെ അച്ഛൻ കഥാപാത്രം ചെയ്ത എം ജി സോമൻ, എൻ എഫ് വർഗീസ്, കൊച്ചിൻ ഹനീഫ, കെ പി എ സി അസീസ്, സത്താർ, സുബൈർ, ജഗന്നാഥ വർമ്മ എന്നിങ്ങനെ പലരും ജീവിച്ചിരിപ്പില്ല. ആദ്യഭാഗത്തിൽ സുരേഷ് ഗോപിയുടെ നായികയായി വേഷമിട്ടത് നന്ദിനിയായിരുന്നു.