വാഷിംഗ്ടൺ: നിയുക്ത വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസും അവരുടെ അനന്തിരവളായ മീന ഹാരിസിന്റെ മകളും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
കുട്ടിയോട് 'നിനക്കും പ്രസിഡന്റ് ആകാം' എന്ന് കമല പറയുന്ന 12 സെക്കൻഡുകൾ മാത്രമുള്ള സംഭാഷണം മീന ഹാരിസ് ആണ് പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിൽ കറുത്ത മാസ്ക് ധരിച്ച കുട്ടി കമലയുടെ മടിയിലാണ് ഇരിക്കുന്നത്. പിന്നീട് കമലയോട് തനിക്ക് പ്രസിഡന്റ് ആകണമെന്ന് കുട്ടി പറയുന്നു. തൊട്ടുപിന്നാലെ ചിരിച്ചതിന് ശേഷം 'നിനക്ക് പ്രസിഡന്റാകാം, പക്ഷേ ഇപ്പോഴല്ല. മുപ്പത്തിയഞ്ച് വയസ് ആയതിന് ശേഷം.'- എന്ന മറുപടിയാണ് കമല നൽകുന്നത്.
തൊട്ടുപിന്നാലെ ബഹിരാകാശ യാത്രികയായ പ്രസിഡന്റാകണമെന്നും കുട്ടി മറുപടി നൽകുന്നു.
'ഇരുവരും തമ്മിലുള്ള സംസാരം ഇങ്ങനെ ഒരു മണിക്കൂറോളം നീണ്ടു'- എന്ന് കുറിച്ചുകൊണ്ടാണ് മീന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
“You could be president.” pic.twitter.com/akB2Zia2W7
— Meena Harris (@meenaharris) November 5, 2020