chief-of-staff

വാഷിംഗ്ടൺ: വൈറ്റ്​ ഹൗസ്​ ചീഫ്​ ഒഫ്​ സ്​റ്റാഫ് മാർക്ക്​ മെഡോസിന് കൊവിഡ്. ബുധനാഴ്​ചയാണ്​ അദ്ദേഹത്തിന്​ കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുതിർന്ന ഭരണവിഭാഗം ഉദ്യോഗസ്ഥൻ അറിയിച്ചു. ബ്ലൂംബർഗ്​ ന്യൂസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

അതേസമയം വൈറ്റ്​ ഹൗസിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും കൊവിഡ്​ ബാധിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​.

കഴിഞ്ഞ ഞായറാഴ്​ചയും തിങ്കളാഴ്​ചയും മെഡോസ് യു.എസ്​ പ്രസിഡന്റ് ഡൊണൾഡ്​​ ട്രംപിനൊപ്പം സഞ്ചരിച്ചിരുന്നു. തിരഞ്ഞെടുപ്പിന്​ ശേഷം വൈറ്റ്​ ഹൗസിൽ നടന്ന പാർട്ടിയിലും അദ്ദേഹം പ​ങ്കെടുത്തിരുന്നു.