കൊച്ചി: ബി.ജെ.പിയിലെ ഭിന്നതകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് ആർ.എസ്.എസ് സംസ്ഥാന ഘടകം. സുരേന്ദ്രനെതിരെ പാർട്ടിയിലെ നേതാക്കൾ വിമർശനങ്ങൾ ഉയർത്തിയ സാഹചര്യത്തിലാണ് സംഘടനയുടെ എന്ന് അറിയുന്നു. ഈ നിലയിൽ കാര്യങ്ങൾ മുൻപോട്ട് പോകുകയാണെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും പരാജയപ്പെട്ട സംസ്ഥാന അദ്ധ്യക്ഷൻ എന്ന പേര് വരുത്തിവയ്ക്കരുതെന്നും ആർ.എസ്.എസ് സുരേന്ദ്രനെ അറിയിച്ചു.
സംസ്ഥാന അദ്ധ്യക്ഷൻ എന്ന സ്ഥാനം ഇല്ലാതാവുകയാണെങ്കിൽ വിസ്മൃതിയിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പും സംഘടനാ നേതൃത്വം അദ്ദേഹത്തിന് നൽകിയിട്ടൂണ്ടെന്നാണ് വിവരം. എറണാകുളത്തെ ആർ.എസ്.എസ് കാര്യാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് സംഘടന ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞത്. പാർട്ടിയിലെ ഭിന്നതകൾ പരസ്യമാക്കിയതിന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും ആർ.എസ്.എസ് വിളിച്ചുവരുത്തിയിരുന്നു.
പരസ്യ പ്രകനം നടത്തിയതിനും പാർട്ടിയിലെ മറ്റ് നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിയതിനും വിശദീകരണം നൽകണമെന്നാണ് പാർട്ടി ശോഭയോട് ആവശ്യപ്പെട്ടത്. കുമ്മനം രാജശേഖരനെതിരായ പരാതിയും ഒ. രാജഗോപാലടക്കമുള്ള മുതിര്‍ന്ന നേതാക്കൾ അവഗണിക്കപ്പെടുന്നതും സുരേന്ദ്രന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനമാണെന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു. ബി.ജെ.പി.യിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉടനെ പരിഹരിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തെ ആര്‍.എസ്.എസ് അറിയിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരിക്കുന്ന ഭിന്നതകൾക്ക് എത്രയും വേഗത്തിൽ പരിഹാരം കാണണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വലിയ തർക്കത്തിലേക്ക് നീട്ടികൊണ്ടുപോയതിനെയും ആർ.എസ്.എസ് വിമർശിച്ചു. കേളത്തിലെത്തുന്ന ദേശീയ ഭാരവാഹി സമിതിക്ക് ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആര്‍.എസ്.എസ് തീരുമാനിച്ചിരിക്കുന്നത്. ശേഷം ഈ റിപ്പോര്‍ട്ട് അമിത് ഷാ അടക്കമുള്ള ദേശീയ നേതൃത്വത്തിന് മുന്നിലും സമർപ്പിക്കുകയും ചെയ്യും.