ഡെൻവർ: അമേരിക്കൻ സംസ്ഥാനമായ കൊളറാഡോയിൽ മുപ്പത് വർഷമായി പിറ്റ്ബുൾ നായകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. തെക്കുപടിഞ്ഞാറൻ ഡെൻവറിൽ മൂന്ന് വയസുള്ള കുട്ടിയെ മാരകമായി ആക്രമിച്ചതിന് പിന്നാലെയാണ് പിറ്റ്ബുൾ നായകളെ വളർത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. വോട്ടെടുപ്പിലൂടെയാണ് വിലക്ക് നീക്കിയത്.
കൊളറാഡോ നഗരത്തിലാണ് വിലക്ക് നിലവിലുണ്ടായിരുന്നത്. ഫെബ്രുവരിയിൽ, നിരോധനം റദ്ദാക്കാനുള്ള സിറ്റി കൗൺസിൽ വോട്ടെടുപ്പ് ഡെൻവർ മേയർ മൈക്കൽ ഹാൻകോക്ക് വീറ്റോ ചെയ്തു.
പിന്നീട്, കൗൺസിലർ ക്രിസ് ഹെർഡൺ വോട്ടർമാർക്ക് തീരുമാനമെടുക്കാൻ അനുവദിക്കുന്ന ഒരു നിർദ്ദേശം അവതരിപ്പിച്ചിരുന്നു.
പിറ്റ് ബുൾ നായകളുടെ ഉടമകൾ വിവരങ്ങൾ രജിസ്റ്റർ ചെയ്യകയും മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും അതിന് പുറമെ, നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും വേണം.