bineesh

തിരുവനന്തപുരം: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കേടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. ബംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതി നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഈ മാസം 11 വരെ ബിനീഷ് ഇ.ഡി കസ്റ്റഡിയിൽ തുടരും.

കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി പരിഗണിച്ചാണ് കോടി ഉത്തരവ്. നേരത്തെ ബിനീഷിനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഞ്ച് ദിവസത്തേക്ക് മാത്രമാണ് കോടതി അനുമതി നൽകിയിരുന്നത്. ഈ കാലവധി ഇന്ന് തീരുന്നതിനാലാണ് വീണ്ടും കസ്റ്റഡി കാലാവധി നീട്ടാനാവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചത്.


ബിനീഷിന്റെ വീട്ടിൽ നിന്നും അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് കണ്ടെടുത്തതായി ഇ.ഡി കോടതിയെ അറിയിച്ചു. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ട്. കൂടുതൽ അന്വേഷണത്തിനായി ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നാണ് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടത്. പ്രവർത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്നും ഇ..ഡി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി.അഭിഭാഷകർ കോടതിയെ അറിയിച്ചു.