വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപ് ഉയർത്തിയ നിയമപരമായ വെല്ലുവിളികൾ നേരിടാൻ ധനസഹായം നൽകാൻ റിപ്പബ്ലിക്കൻ പാർട്ടി ചുരുങ്ങിയത് 60 ദശലക്ഷം ഡോളർ (443 കോടിയോളം രൂപ) സമാഹരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.
ചൊവ്വാഴ്ച വോട്ടെടുപ്പ് അവസാനിച്ചത് മുതൽ തന്നെ ട്രംപ് ടീം തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നിയമസഹായത്തിന് ധനസമാഹരണത്തിനുള്ള മെയിലുകൾ അയക്കാനും തുടങ്ങിയെന്നാണ് റിപ്പോർട്ട്.