myg

കായംകുളം: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഷോറൂം കായംകുളത്ത് തുറന്നു. മൈജിയുടെ 81-ാം ഷോറൂമാണിത്. ഉദ്ഘാടനം ചെയർ‌മാനും മാനേജിംഗ് ഡയറക്‌ടറുമായ എ.കെ. ഷാജി, കോഴിക്കോട് ഹെഡ് ഓഫീസിൽ സജ്ജീകരിച്ച വിർച്വൽ സ്‌റ്റുഡിയോയിൽ നിർവഹിച്ചു.

ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ സി.ആർ. അനിഷ്, ഓപ്പറേഷൻസ് ജനറൽ മാനേജർ രാജേഷ് കുമാർ മധുസൂദനൻ, ലീഡ് മാർക്കറ്റിംഗ് ആൻഡ് ഇ-കൊമേഴ്‌സ് ഷെറിൻ, പ്രൊജക്‌ട് ആൻഡ് മെയിന്റനൻസ് സീനിയർ മാനേജർ ഇജാസ് അഹമ്മദ് എന്നിവർ സംബന്ധിച്ചു. പുതിയിടം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന് സമീപം കൃഷ്‌ണവം ബിൽഡിംഗിലാണ് ഷോറൂം.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷക ഓഫറുകളും മൈജി സ്‌പെഷ്യൽ സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഡിജിറ്റൽ ഗാഡ്‌ജറ്റുകൾക്ക് വൻവിലക്കുറവും ഉറപ്പായ സമ്മാനങ്ങളുമുണ്ട്. 15-ാം വാർഷികാഘോഷ സ്‌പെഷ്യൽ 'വേറൊരുറേഞ്ച് ഓഫറും" നേടാം. ഫോൺ : 799 433 1177