കോട്ടയം: മാസ്ക് ധരിക്കാതെ വീടിന്റെ മുന്നിലിരുന്ന ആളെ വിളിച്ചിറക്കി പിഴ ചുമത്തി പൊലീസ്. വിരമിച്ച ബി.എസ്.എൻ.എൽ ജീവനക്കാരനായ കണിയാംപറമ്പിൽ കെ.കെ.ബാലചന്ദ്രനെതിൽ നിന്നുമാണ് മാസ്ക് ധരിക്കാത്തതിന് പൊലീസ് പിഴയീടാക്കിയത്.
തന്റെ സഹോദരന്റെ വീട്ടിലായിരുന്നു ബാലചന്ദ്രൻ അപ്പോൾ ഉണ്ടായിരുന്നത്. പൊലീസും റവന്യു ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം റോഡരികിലെ വീട്ടിൽ നിന്നും ബാലചന്ദ്രനെ വിളിച്ചിറക്കി പിഴ അടക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പിഴ അടക്കാൻ ബാലചന്ദ്രൻ തയ്യാറാക്കാത്തിനെ തുടർന്ന് ഇയാളോട് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടു. പിന്നീട് സ്റ്റേഷനിൽ എത്തി പിഴയടക്കാൻ പറഞ്ഞെങ്കിലും അപ്പോഴും ബാലചന്ദ്രൻ തുക അടച്ചില്ല. പ്രദേശത്തെ മറ്റ് പല ആളുക്കൾകും ഇതെ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞ ബാലചന്ദ്രൻ ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.