ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ അൻപത്തൊന്നാമത് പര്യവേഷണ ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ ശാസ്‌ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃഷി,വനപരിപാലന, ദുരന്തനിവാരണ സഹായങ്ങൾക്കായുളള ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01 ഉൾപ്പടെ പത്ത് ഉപഗ്രഹങ്ങളാണ് പി.എസ്.എൽ.വി സി49 റോക്കറ്റിൽ ഭൂമിയുടെ ഭ്രമണപദത്തിലെത്തിയിരിക്കുന്നത്.
'പിഎസ്എൽവി-സി49/ ഇഒഎസ്-01 മിഷൻ നിശ്ചിത സമയത്ത് തന്നെ ഫലപ്രാപ്‌തിയിലെത്തിച്ച ഐ.എസ്.ആർ.ഒയെയും ഇന്ത്യൻ ബഹിരാകാശ വ്യവസായ വിഭാഗത്തെയും അഭിനന്ദിക്കുന്നു. ഈ ലക്ഷ്യം നിശ്ചിത സമയത്ത് ഫലപ്രാപ്‌തിയിലെത്തിക്കാൻ നമ്മുടെ ശാസ്‌ത്രജ്ഞർ പല പ്രതിബന്ധങ്ങളും മറികടന്നു.' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടേതിനൊപ്പം ഒൻപതോളം സാറ്റലൈറ്റുകൾ ഇതിൽ നാല് വീതം അമേരിക്കയിൽ നിന്നും ലക്‌സംബർഗിൽ നിന്നുളളതും ഒന്ന് ലാത്വിയയിൽ നിന്നും ഉളളതുമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
#ISRO #PSLVC49/#EOS01 Mission Accomplished. Thanks for your support !!!.
For details visit: https://t.co/WCSRAt55LY pic.twitter.com/744hssNr3z— ISRO (@isro) November 7, 2020
ഇന്ന് വൈകുന്നേരം 3:12നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും പി.എസ്.എൽ.വി-സി49 റോക്കറ്റ് ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ചത്. കടുത്ത മഴയെ തുടർന്ന് നിശ്‌ചയിച്ച സമയത്തെക്കാൾ പത്ത് മിനുട്ട് വൈകിയായിരുന്നു വിക്ഷേപണം.
കൊവിഡ് വ്യാപനവും തുടർന്ന് വന്ന പ്രതിബന്ധങ്ങളും കാരണം ഐഎസ്ആർഒയ്‌ക്ക് ഈ വർഷം ഇതുവരെ ഒരു ആകാശ ദൗത്യവും നടത്താനായിരുന്നില്ല. ഈ വർഷത്തെ ആദ്യ ദൗത്യമാണ് ഇഒഎസ്-01നെ ഭ്രമണപദത്തിലെത്തിച്ചത്.