-pani-puri

മുംബയ് : പാനി പൂരിയിൽ ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം കലർത്തി വഴിയോര കച്ചവടക്കാരൻ. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. ഇവിടുത്തെ രംഗാല തടാകത്തിന് സമീപമാണ് സാധാരണയായി ഈ കച്ചവടക്കാരനെ കാണുന്നത്. ' മുംബയ് കെ സ്പെഷ്യൽ പാനി പൂരി വാല ' എന്നാണ് തന്റെ തട്ടുകടയ്ക്ക് ഇയാൾ നൽകിയിരിക്കുന്ന പേര്. നിരവധി പേരാണ് ഇവിടെ നിന്നും പാനി പൂരി കഴിക്കാനായി ദിവസവും എത്തുന്നത്.

ടോയ്‌‌ലറ്റിൽ നിന്നുള്ള വെള്ളം ഒരു കന്നാസിൽ ഇയാൾ നിറയ്ക്കുന്നതിന്റെയും അത് പാനി പൂരിയിൽ ചേർത്ത് വില്പന നടത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. റോഡരികിലുണ്ടായിരുന്ന പൊതു ശോചാലയത്തിൽ നിന്നുള്ള വെള്ളമാണ് ഇയാൾ സ്ഥിരമായി പാനി പൂരി നിർമിക്കാനുപയോഗിച്ചിരുന്നതെന്നും വിവരമറിഞ്ഞ നാട്ടുകാർ ചേർന്ന് ഇയാളുടെ കട തല്ലിത്തകർത്തെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.