തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ കുറ്റപ്പുഴയിലെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും നടക്കുന്ന ആദായനികുതി വകുപ്പിന്റെ പരിശോധന മൂന്ന് ദിവസം പിന്നിട്ടു. വർഷങ്ങളായി വിദേശസഹായം സ്വീകരിച്ചതും ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. സഭയുടെ കീഴിലുള്ള വിവിധ ട്രസ്റ്റുകളുടെ പ്രവർത്തനങ്ങളും ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിക്കുന്നുണ്ട്. പണമിടപാട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആദായ നികുതി വകുപ്പിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചതായി അറിയുന്നു. വ്യാഴാഴ്ച പുലർച്ചെ മുതലാണ് രാജ്യത്തെ 66 സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത്. രേഖകളും പണവും പിടിച്ചെടുത്തതായി പ്രചരണമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല