bineeshettan

തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം സജിൻ ചെറുകയിൽ, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം 'ബിനീഷേട്ടന്റെ റൂംമേറ്റ്' യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ശല്യക്കാരനായ, ഒപ്പമുള്ളയാളുടെ സ്വകാര്യതയ്ക്ക് യാതൊരു വിലയും നൽകാത്ത 'ബിനീഷേട്ടൻ' എന്ന കഥാപാത്രത്തെയാണ് സജിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നൽക്കുന്ന 'ബിനീഷേട്ടന്റെ റൂംമേറ്റ്' കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് കിരൺ ജോസി ആണ്. ആദർശ് സദാനന്ദനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഫെബിൻ ജോജോ. 'ബിൽറ്റ് ബൈ ഡ്രീംസ് പ്രൊഡക്‌ഷൻസ്' ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.