അച്ഛന്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് പിതാവ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷിന്റെ അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വിജയ് നേരിട്ട് രംഗത്ത് എത്തുകയായിരുന്നു. തന്റെ ആരാധകരോട് പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കാനും വിജയ് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ പ്രതികരണവുമായി താരത്തിന്റെ അമ്മ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു അസോസിയേഷന്‍ രൂപീകരിക്കുക എന്ന ആവശ്യവുമായാണ് ചന്ദ്രശേഖര്‍ തന്നെ സമീപിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ തനിക്ക് പാര്‍ട്ടിയിലേക്ക് വരാനോ എവിടെയെങ്കിലും ഒപ്പിടാനോ സാധിക്കില്ലെന്ന് വിജയ് അറിയിച്ചു. ഒരു മാസം മുമ്പായിരുന്നു ഇതെന്നും ശോഭ പറയുന്നു.
എന്നാല്‍ ഒരാഴ്ച മുമ്പ് പാര്‍ട്ടി രൂപീകരിക്കുകയാണെന്ന് താന്‍ അറിഞ്ഞു. ഉടനെ തന്നെ തനിക്ക് പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഇത് ചന്ദ്രശേഖര്‍ അംഗീകരിച്ചുവെന്നും ശോഭ പറയുന്നു. അതേസമയം പിതാവിനോട് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മൗനം പാലിക്കാന്‍ വിജയ് ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മ പറയുന്നു. എന്നാല്‍ ചന്ദ്രശേഖര്‍ അഭിമുഖങ്ങളും മറ്റും നല്‍കുകയായിരുന്നു. ഇതോടെ വിജയ് പിതാവിനോട് സംസാരിക്കുന്നത് നിര്‍ത്തിയെന്നും ശോഭ പറഞ്ഞു.
അതേസമയം, വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമോ എന്ന കാര്യത്തില്‍ വിജയ് മാത്രമായിരിക്കും തീരുമാനം എടുക്കുകയെന്നും ശോഭ വ്യക്തമാക്കി. വിജയ്ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പിതാവ് പറഞ്ഞു. തങ്ങള്‍ ശത്രുക്കളല്ല അച്ഛനും മകനുമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മതം വാങ്ങിയല്ല ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്, അതുപോലെ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനും വിജയ് സമ്മതിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.