ന്യൂഡൽഹി: ഹീറോ ഐ-ലീഗിന്റെ 14-ാം സീസണിന് 2021 ജനുവരി ഒമ്പതിന് കൊൽക്കത്തയിൽ തുടക്കമാകുമെന്ന് ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) അറിയിച്ചു. ഗോകുലം കേരള എഫ്.സി ഉൾപ്പെടെ 11 ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. മത്സരക്രമം ഉടൻ പുറത്തുവിടും.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 11 ടീമുകളിലെയും താരങ്ങളും കോച്ചിംഗ് സ്റ്റാഫും 14 ദിവസം മുമ്പ് ബയോ സെക്യുർ ബബിളിൽ പ്രവേശിച്ചിരിക്കണം.
പുതിയ ഫോർമാറ്റിലാണ് ഇത്തവണ മത്സരങ്ങൾ നടത്തുന്നത്.