അഹമ്മദാബാദ്: ഗർഭിണിയായ തന്റെ ഭാര്യയ്ക്ക് സ്വകാര്യ ഭാഗത്ത് അണുബാധ ഉണ്ടായതിനാൽ മുത്തലാഖ് ചൊല്ലി ഭർത്താവ്. അഹമ്മദാബാദിലെ ഖേദ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന് കാണിച്ച് ശബാ ഭർത്താവ് വളരെ മോശമായാണ് പെരുമാറിയിരുന്നത്. ചെറിയാ കാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കുന്ന ഇയാൾ നിരന്തരം ശബാനയെ ഉപേക്ഷിക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.
ഈ ജുലൈയിലാണ് ശബാന ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. എന്നാൽ ജോലി തിരക്കുകളും മറ്റും കാരണം ആരോഗ്യം ശ്രദ്ധിക്കാനായില്ല. ഇതുമൂലമാണ് സ്വകാര്യഭാഗത്ത് അനുബാധയുണ്ടായത്. ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞെങ്കിലും ഡോക്ടറിന്റെ അടുത്ത് കൊണ്ടുപോകാൻ പോലും ഇയാൾ തയ്യാറായില്ല. എന്നാൽ ഒരുമാസം മുമ്പ് ശബാന ചോര ഛർദിക്കുകയും പനിയും ഉണ്ടായി.
ഇതറിഞ്ഞ് ശബാനയുടെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് സ്വകാര്യഭാഗത്ത് അനുബാധ ഉണ്ടായതായി കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സംഭവം അറിഞ്ഞ ഭർത്താവ് ആശുപത്രിയിൽ നിന്നും സ്ഥലംവിടുകയാണ് ചെയ്തത്. ശേഷമാകട്ടെ, ഭാര്യയെ കാണാൻ പോലും വന്നതുമില്ല.
ആശുപത്രിയിൽ നിന്നും ശബാനയെ വീട്ടിൽ കൊണ്ടുവന്നതിനുശേഷം ഭർത്താവ് വീട്ടിലെത്തി തനിക്ക് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ 1.50 ലക്ഷം വേണമെന്ന് ശബാനയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, ഉറങ്ങിക്കിടന്ന ശബാനയുടെ അടുത്തെത്തി മൂന്ന് വട്ടം തലാഖും ചൊല്ലി ഇയാൾ മടങ്ങി. ഉറക്കമുണർന്നപ്പോഴാണ് ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലിയ വിവരം ശബാന അറിയുന്നത്. ഉടൻ തന്നെ അവർ പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.