biden

വാ​ഷിം​ഗ്‌​ട​ൺ​:​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​യു​ടെ​ ​ജോ​ ​ബൈ​ഡ​ൻ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റാ​യും​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​ ​ക​മ​ലാ​ ​ഹാ​രിസ് ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യും​ ​ചരിത്രമെഴുതി.​ ​അ​മേ​രി​ക്ക​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​കു​ന്ന​ ​ആ​ദ്യ​ത്തെ​ ​വ​നി​ത​യും​ ​ക​റു​ത്ത​ ​വ​ർ​ഗ്ഗ​ക്കാ​രി​യു​മാ​ണ് ​ക​മ​ല​ ​ഹാ​രിസ്.​ ​അ​മേ​രി​ക്ക​യു​ടെ​ 46ാ​മ​ത്തെ​ ​പ്ര​സി​ഡ​ന്റ് ​ആ​ണ് ​ജോ ബൈ​ഡ​ൻ.


പ്ര​സി​ഡ​ന്റാ​വാ​ൻ​ 270​ ​ഇ​ല​ക്ട​റ​ൽ​ ​വോ​ട്ടു​ക​ൾ വേ​ണ​മെ​ന്നി​രി​ക്കെ ​​​മുൾമുനയിലായിരുന്നു തിരഞ്ഞെടുപ്പ് ഫലം. സു​പ്ര​ധാ​ന​ ​സം​സ്ഥാ​ന​മാ​യ​ ​പെ​ൻ​സി​ൽ​വേ​നി​യ​യും അനുകൂലമായതോടെ ​ജോ​ ​ബൈ​ഡ​ന് 284​ ​ഇ​ല​ക്ട​റ​ൽ​ ​വോ​ട്ടു​ക​ൾ​ ​ല​ഭി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ 264​ ​ഇ​ല​ക്ട​റ​ൽ​ ​വോ​ട്ടു​ക​ളു​മാ​യി​ ​നി​ന്ന​ ​ബൈ​ഡ​ന് ​പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ​ 20​ ​വോ​ട്ടു​ക​ൾ​ ​കൂ​ടി​ ​ല​ഭി​ച്ച​തോ​ടെ​യാ​ണ് ​വി​ജ​യം​ ​ഉ​റ​പ്പി​ച്ച​ത്.


വോ​ട്ടെ​ടു​പ്പി​നുശേ​ഷം​ ​നാ​ല് ​ദി​വ​സം​ ​നീ​ണ്ട​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ന് ​ഇ​തോ​ടെ​ ​അ​റു​തി​യാ​യി.​ ​നാ​ലുവ​ർ​ഷ​ത്തെ​ ​ഭ​ര​ണ​കാ​ല​ത്ത് ​ഒട്ടേറെ എതിർപ്പുകൾ നേരിടേണ്ടി വന്ന​ ​ട്രം​പ് ​ഭ​ര​ണ​ത്തി​നും​ ​അ​റു​തി​യാ​യി.​ ​കാ​ൽ​ ​നൂ​റ്റാ​ണ്ടി​നുശേ​ഷ​മാ​ണ് ​അ​മേ​രി​ക്ക​യി​ൽ​ ​അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ ​പ്ര​സി​ഡ​ന്റ് ​ര​ണ്ടാം​ ​ടേ​മി​ൽ​ ​പു​റ​ത്താ​വു​ന്ന​ത്.​ ​ട്രം​പി​ന് ​ഇ​ന്ന​ലെ​ ​വ​രെ​ ​കി​ട്ടി​യ​ത് 214​ ​ഇ​ല​ക്ട​റ​ൽ​ ​വോ​ട്ടു​ക​ളാ​ണ്.

ക​മ​ല​ ​ഹാരിസ് വൈ​സ് ​ പ്ര​സി​ഡ​ന്റ്

​ആ​​​ദ്യ​​​മാ​​​യാ​​​ണ് ​​​ഏ​​​ഷ്യ​​​ൻ​​​ ​​​-​​​അ​​​മേ​​​രി​​​ക്ക​​​ൻ​​​ ​​​വം​​​ശ​​​ജ​​​ ​​​അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​ ​​​ഭ​​​ര​​​ണ​​​ത​​​ല​​​പ്പ​​​ത്തെ​​​ത്തു​​​ന്ന​​​ത്.​​​​​ ​​​കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ​​​ ​​​സെ​​​ന​​​റ്റ​​​റാ​​​ണ് ​​​ക​​​മ​​​ല​​​ ​ .​ ​​​ഈ​ ​വി​ജ​യ​ത്തോ​ടെ​​​ 2024​​​ലെ​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ ​​​ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​സ്ഥാ​​​നാ​​​ർ​​​ത്ഥി​​​യാ​​​കാ​​​നും​​​ ​​​സാ​​​ദ്ധ്യ​​​ത​​​യു​​​ണ്ട്.​​​ ​​​ക​​​മ​​​ല​​​യു​​​ടെ​​​ ​​​അ​​​മ്മ​​​ ​​​ചെ​​​ന്നൈ​​​ ​​​സ്വ​​​ദേ​​​ശി​​​ ​​​ഡോ.​​​ ​​​ശ്യാ​​​മ​​​ള​​​ ​​​ഗോ​​​പാ​​​ല​​​ൻ.​​​ ​അ​മേ​രി​ക്ക​യി​ൽ​ ​ഉ​ന്ന​ത​ ​പ​ഠ​ന​കാ​ല​ത്ത് ​​​പ​രി​ച​യ​പ്പെ​ട്ട​ ​ജ​​​മൈ​​​ക്ക​​​ൻ​​​ ​​​വം​​​ശ​​​ജ​​​നും​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​ശാ​​​സ്ത്രം​​​ ​​​പ്രൊ​​​ഫ​​​സ​​​റു​​​മാ​​​യി​​​രു​​​ന്ന​​​ ​​​ഡോ​​​ണാ​​​ൾ​​​ഡ് ​​​ഹാ​​​രി​​​സി​​​നെ​​​ 1963​​​ൽ​​​ ​​​വി​​​വാ​​​ഹം​ ​ചെ​യ്‌​തു.​​​ ​​​അ​വ​രു​ടെ​ ​മൂ​ത്ത​ ​മ​ക​ളാ​ണ് ​ക​മ​ല.​ ​​ ​ഇ​ള​യ​ ​മ​ക​ൾ​​​ ​​​ ​​​മാ​​​യ​​​ ​​​ഹി​​​ല​​​രി​​​ ​​​ക്ലി​​​ന്റ​​​ന്റെ​​​ ​​​ഉ​​​പ​​​ദേ​​​ശ​​​ക​​​യാ​​​ണ്.