മാഡ്രിഡ്: റയൽ മാഡ്രിഡ് താരങ്ങളായ ഈഡൻ ഹസാർഡിനും കാസെമിറോയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.വലൻസിയക്കെതിരായ മത്സരത്തിന് മുമ്പ് ടീം അംഗങ്ങൾക്കായി നടത്തിയ പരിശോധനയിലാണ് രണ്ടു താരങ്ങൾക്ക് കോവിഡ് സ്ഥീരികരിച്ചതെന്ന് റയൽ പ്രസ്താവനയിൽ അറിയിച്ചു. ഇരുവരും ക്വാറന്റൈനിലാണ്. മറ്റ് താരങ്ങളുടെയും കോച്ചിംഗ് സ്റ്റാഫിന്റെയും പരിശോധനാ ഫലം നെഗറ്റീവാണെന്നും ക്ലബ്ബ് വ്യക്തമാക്കി. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ ഹസാർഡ്.