തിരുവനന്തപുരം.ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ അവാർഡായ ജെ.സി.ബി പ്രൈസ് ഫോർ ലിറ്ററേച്ചറിന് എസ്.ഹരീഷ് അർഹനായി. മീശ എന്ന വിവാദം സൃഷ്ടിച്ച ഹരീഷിന്റെ ആദ്യ നോവലിന്റെ ഇംഗ്ളീഷ് പരിഭാഷയായ മൗസ്റ്റാഷിനാണ് അവാർഡ്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. നോവലിന്റെ പരിഭാഷ നിർവഹിച്ച ജയശ്രീ കളത്തിലിന് 10 ലക്ഷം രൂപയും ലഭിക്കും. ഹാർപർ കോളിൻസാണ് പ്രസാധകർ.