trump

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡൻ 284 വോട്ടുകൾ നേടി വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് സ്വയം ജയിച്ചതായി പ്രഖ്യാപിച്ച് റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയും യു.എസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് രംഗത്തുവന്നത്. തന്റെ ട്വീറ്റിലൂടെയായിരുന്നു ട്രംപിന്റെ വിജയ പ്രഖ്യാപനം.

"ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു, ഒരുപാട്" ട്രംപ് ട്വീറ്റ് ചെയ്‌തു. എന്നാൽ ഇത്തവണയും ട്രംപിന്റെ ട്വീറ്റിന് താഴെ വസ്‌തുത പരിശോധന നടത്താൻ ആവശ്യപ്പെട്ട് ട്വിറ്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ചു വോട്ടെണ്ണൽ വീണ്ടും നടത്തണമെന്നാണ് ട്രംപ് പക്ഷം പറയുന്നത്. പരാജയം സമ്മതിക്കാൻ ഇതുവരെയും ട്രംപ് തയ്യാറായിട്ടില്ല. ഇതോടെയാണ് ട്രംപിനെതിരെ ബെെഡൻ പക്ഷം രംഗത്തുവന്നത്. തോൽവി സമ്മതിച്ച് ട്രംപ് വെെറ്റ് ഹൗസിൽ നിന്നും ഇറങ്ങാൻ തയ്യാറായില്ലെങ്കിൽ പിടിച്ചു പുറത്താകുമെന്നാണ് ബെെഡൻ പക്ഷം പറയുന്നത്.


264 ഇലക്ടറൽ വോട്ടുകളുണ്ടായിരുന്ന ജോ ബെെഡൻ പെൻ‌സിൽ‌വാനിയയിൽ കൂടി ജയിച്ചതോടെയാണ് 284 വോട്ട് നേടി അമേരിക്കയിലെ 46-ാമത്തെ പ്രസിഡന്റ് ആകുന്നത്. അതേസമയം ‌ഡൊണാൾഡ് ട്രംപിന് 214 ഇലക്‌ടറൽ വോട്ടുകൾ മാത്രമാണ് ഉള്ളത്.

I WON THIS ELECTION, BY A LOT!

— Donald J. Trump (@realDonaldTrump) November 7, 2020