sithara

തന്നെയും മറ്റ് പലരെയും മുഖമില്ലാതെയും മുഖത്തോടെയും സൈബർസ്‌പേസിൽ അപമാനിക്കുന്നവരോട് അങ്ങനെ ചെയ്യരുതെന്ന അപേക്ഷയുമായി ഗായിക സിതാര. താൻ തന്റെ മകളോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയ്‌ക്കെതിരെ വന്ന മോശം കമന്റുകളുകൾ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചതിനാലാണ് താൻ ഇക്കാര്യം പറയാനായി വന്നതെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 10 മിനിറ്റോളം ദൈർഘ്യമുള്ള തന്റെ വീഡിയോയിലൂടെ സിതാര പറയുന്നു.

ഈ ചിത്രത്തിന് കീഴിലായി ബോഡി ഷെയ്‌മിങ് കമന്റുകളായി കുറേ പേർ വന്ന സാഹചര്യത്തിലാണ് ഗായിക പ്രതികരണവുമായി എത്തിയത്. ഇങ്ങനെ ചെയ്യുന്ന ആൾക്കാരോട് ദേഷ്യം ഉള്ളിൽ വച്ചല്ല താൻ സംസാരിക്കുന്നതെന്നും ഇത്തരത്തിൽ പെരുമാറരുതെന്നുള്ളത് തന്റെ അപേക്ഷയായി കാണണമെന്നും ഗായിക പറയുന്നു.

നേരെ കാണുമ്പോൾ ചീത്തവിളികൾ നടത്താത്തവർ എന്തിനാണ് സൈബർ സ്പെയ്സിലൂടെ അതിനു മുതിരുന്നതെന്നും ഗായിക ചോദിക്കുന്നു. കൃത്രിമമായ രീതിയിൽ നന്നായി ഒരുങ്ങി ഇരിക്കുമ്പോൾ നല്ല കമന്റുകളും സ്വന്തമായ, യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ മോശം കമന്റുകളും വരുന്നത് വല്ലാത്ത വിരോധാഭാസമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വീഡിയോ ചുവടെ: