trump-modi

ന്യൂഡൽഹി:നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡന് അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. താങ്കളുടെ അത്ഭുതകരമായ വിജയത്തിന് അഭിനന്ദനങ്ങൾ ജോ ബൈഡൻ. ഇന്തോ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബെെഡന്റെ സംഭാവന നിർണായകവും വിലമതിക്കാനാകാത്തതുമായിരുന്നുവെന്നും മോദി പറഞ്ഞു. തന്റെ ട്വീറ്റിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.

"താങ്കളുടെ അത്ഭുതകരമായ വിജയത്തിന് അഭിനന്ദനങ്ങൾ ജോ ബിഡൻ.ഇന്തോ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിർണായകവും വിലമതിക്കാനാവാത്തതുമായിരുന്നു.ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." മോദി ട്വീറ്റ് ചെയ്‌തു.

യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ബെെഡൻ വിജയിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ലോക നേതാക്കൾ ബെെഡന് ആശംസ അറിയിച്ചു രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡന് ആശംസ അറിയിച്ചത്.ബൈഡന്റെ വിജയം “നിർണ്ണായകവും ചരിത്രപരവുമാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 290 വോട്ടുനേടിയാണ് ബെെഡൻ അമേരിക്കയുടെ 46 പ്രസിഡന്റ് പതവിയിൽ എത്തുന്നത്.