rape-victims-photo

കട്ടപ്പന: ഇടുക്കി നരിയംപാറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്.

കേസിലെ പ്രതിയായ മനു മനോജ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.മനു മനോജുമൊത്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചത്.

മനുവിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സ്ഥാപിച്ച് ചില ഫ്ളക്സുകളിലും പെൺകുട്ടിയുടെ ചിത്രം ചേർത്തിട്ടുണ്ട്. ഫ്ലക്സ് സ്ഥാപിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.മനുവിന്റെ മരണത്തിന് പിന്നാലെ ആരോപണങ്ങളുമായി ഇയാളുടെ ബന്ധുക്കളും ചില നാട്ടുകാരും രംഗത്തെത്തിയിരുന്നു.