father-

മറയൂർ: അമ്മയെ ഉപദ്രവിക്കുന്നതുകണ്ട് കുപ്പിയിൽ നിന്ന് മദ്യം ഒഴിച്ചുകളഞ്ഞ പെൺകുട്ടിയുടെ കൈ പിതാവ് തിരിച്ചൊടിച്ചു. ആറ് വയസുകാരിയുടെ കൈയ്ക്ക് പൊട്ടലുണ്ട്.മറയൂർ പഞ്ചായത്തിലെ പെരിയകുടി ഗോത്രവർഗ കോളനിയിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.

കുട്ടിയുടെ പിതാവ് ഗണപതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാൾ സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കുകയും വഴക്കു പറയുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച മദ്യക്കുപ്പിയുമായെത്തിയ ഗണപതി ഭാര്യയെ തല്ലി.ഇതുകണ്ട് സഹിക്കാതായപ്പോൾ കുട്ടി മദ്യക്കുപ്പി മറിച്ചു കളയുകയായിരുന്നു.ദേഷ്യം വന്ന ഭർത്താവ് മകളുടെ കൈപിടിച്ച് തിരിച്ച് തള്ളിയിട്ടതായി അമ്മ പറഞ്ഞു.

രാവിലെ കുട്ടിയുടെ കൈയ്ക്ക് നീരുവെച്ചിരിക്കുന്നതുകണ്ട് മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരിശോധിച്ചപ്പോഴാണ് പൊട്ടൽ ഉണ്ടെന്ന് മനസിലായത്. തുടർന്ന് ലീഗൽ സർവീസ് അതോറിറ്റി പ്രവർത്തക ഉഷ മുരുകന്റെ നേതൃത്വത്തിൽ മറയൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.