covid-19

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഒമ്പത് ശതമാനം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.


കഴിഞ്ഞ 24 മണിക്കൂറിനിടെ 559 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 1,26,121 ആയി ഉയർന്നു. 5,12,665 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 49,082 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 78,68,968 ആയി.

With 45,674 new #COVID19 infections, India's total cases surge to 85,07,754. With 559 new deaths, toll mounts to 1,26,121

Total active cases are 5,12,665 after a decrease of 3,967 in last 24 hrs.

Total cured cases are 78,68,968 with 49,082 new discharges in the last 24 hrs pic.twitter.com/SBcrl5vF5Q

— ANI (@ANI) November 8, 2020

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,94,487 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇതുവരെ 11,77,36,791 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. 7201 പേർക്കായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ ആറാം സ്ഥാനത്താണ് നിലവിൽ കേരളം.

Total 11,77,36,791 samples tested for #COVID19 up to 7th November. Of these, 11,94,487 samples were tested yesterday: Indian Council of Medical Research (ICMR) pic.twitter.com/a6Uzvxk45O

— ANI (@ANI) November 8, 2020