ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി കാജൽ അഗർവാളിന്റെ വിവാഹം. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനെയാണ് താരസുന്ദരി ജീവിത പങ്കാളിയാക്കിയത്. വിവാഹത്തിന് പിന്നാലെ ഇരുവരുടെയും വിവാഹ വസ്ത്രങ്ങളുടെ പ്രത്യേകതയും, വിലയുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
എവിടേക്കാണ് ഹണിമൂൺ എന്നും ആരാധകരുടെ ഭാഗത്തുനിന്ന് ചോദ്യമുയർന്നിരുന്നു.കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് പോകുന്നതിന് മുമ്പ് പാസ്‌പോർട്ടിന്റെ ചിത്രങ്ങൾ നടി ഇസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.ഇപ്പോഴിതാ ഗൗതം കിച്ച്‌ലുവിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വിമാനത്തിൽ നിന്നെന്ന് തോന്നിക്കുന്ന ഒരു ചിത്രവും, ഒറ്റയ്ക്ക് നിൽക്കുന്ന മറ്റൊരു ചിത്രവുമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
View this post on Instagram Alternative profession? 🤔 A post shared by Gautam Kitchlu (@kitchlug) on Nov 7, 2020 at 9:01am PST
'ആവശ്യമായ മുൻകരുതലുകൾ എടുത്ത് വീണ്ടും യാത്ര ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പതുക്കെ സാധാരണ നിലയിലേക്ക് പോകുന്നു. മനോഹരമായ ഇടങ്ങളോടുള്ള എന്റെ പ്രിയം തുടരുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
View this post on Instagram Grateful for being able to travel again while taking necessary precautions. Slowly steadily we inch back towards normalcy. My affinity towards beautiful spaces seems to continue. A post shared by Gautam Kitchlu (@kitchlug) on Nov 7, 2020 at 8:24am PST