തിരുവനന്തപുരം: വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി സാമൂഹ്യനീതി കർമ്മ സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. ധർണ കളരി പണിക്കർ ഗണക കണിശ സഭ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. പാച്ചല്ലൂർ അശോകൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾക്കും കുട്ടികൾക്കും നീതി ഉറപ്പാക്കുമെന്ന് നിരന്തരം പറയുന്ന സർക്കാർ വാളയാർ സംഭവത്തിൽ ഒളിച്ചു കളിക്കുകയാണെന്നും, ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ധർണയിൽ ഹിന്ദു ഐക്യവേദി നേതാക്കളായ പി. ജ്യോതീന്ദ്രകുമാർ, കെ പ്രഭാകരൻ, സന്ദീപ് തമ്പാനൂർ, അശോക് കുമാർ, ജയനാരായണൻ, ബിജു അറപ്പുര എന്നിവർ സംസാരിച്ചു.