aa

വീട്ടിൽ പുതിയ അതിഥി വന്ന സന്തോഷത്തിലാണ് വിനു മോഹനും ഭാര്യ വിദ്യ മോഹനും

''2020 ൽ പ്രിയപ്പെട്ടവൾക്ക് ഒരുഗ്രൻ സർപ്രൈസ് കൊടുക്കണമെന്ന് വിനു നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നതാണ്. തന്നെപ്പോലെ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വിദ്യയെ ഞെട്ടിക്കാൻ പുതിയ കാറിനോ ൈബക്കിനോ അല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് വിനുവിന് തീർച്ചയായിരുന്നു. അങ്ങനെയാണ് സവിശേഷതകൾ ഏറെയുള്ളജാവ പെരക് വിനു വിദ്യയ്ക്ക് സമ്മാനമായി നൽകിയത്.

''ഞങ്ങൾ രണ്ടുപേരും ഏറ്റവും സന്തോഷം കണ്ടെത്തുന്നത് യാത്രകളിലാണ്. ഞങ്ങളുടെ യാത്രകളെല്ലാം ലപെട്ടന്നുണ്ടാവുന്നതാണ്.എത്ര ദൂരയാത്രയാണെങ്കിലും ഞങ്ങൾ തന്നെയാണ് ഡ്രൈവ് ചെയ്യാറുള്ളത്.പൊന്നൂന് ബൈക്കാണ് കൂടുതലിഷ്ടം.ജാവ പൊന്നൂന്ന് ഈസിയായി ഹാൻഡിൽ ചെയ്യാൻ പറ്റുന്ന വണ്ടിയാണ്.സിംഗിൾ സീറ്റാണ് എന്നൊരു വിഷമമുണ്ട്. പൊന്നു ഒറ്റയ്ക്ക് ഒരുപാട് യാത്രകൾ പോവട്ടെ. ഒരു ജാവ പെരക് കൂടി വാങ്ങാൻ പ്ലാനുണ്ട് ''.വീട്ടിൽ പുതിയ അതിഥി വന്ന സന്തോഷത്തിലാണ് വിനു മോഹനും ഭാര്യ വിദ്യ മോഹനും.ജാവ പെരക് ടെസ്റ്റ് ഡ്രൈവ് ചെയ്തതിന് ശേഷം കൂടുതൽ ത്രില്ലിലാണ് രണ്ടുപേരും.കൊവിഡ് മാറിയാൽ ഉടനെ ജാവയുമായി ഒരു യാത്രയ്ക്ക് ഒരുങ്ങി നിൽക്കുകയാണ് വിദ്യ.

വിനുവേട്ടന് ജാവയോട് മറ്റൊരു ഇമോഷൻ കൂടിയുണ്ട് വിദ്യ പറഞ്ഞു. 'കുട്ടിക്കാലം മുതലേ കാണുന്ന സൂപ്പർ ബൈക്കാണ് ജാവ. എന്റെ കുട്ടിക്കാലത്ത് വീട്ടിൽ ജാവയും ബുള്ളറ്റുമുണ്ടായിരുന്നു. ഒരിക്കൽ കസിൻ ഒരു ചാക്കിൽ എന്തോ കൊണ്ട് വരുന്നത് കണ്ടു. ഞാൻ അവനോട് അതെന്താണെന്ന് തിരക്കിയപ്പോൾ അവൻ പറഞ്ഞു അത് ബൈക്കാണെന്ന്. അതുകേട്ടതും എനിക്കാകെ കൗതുകമായി.ചാക്കിലുണ്ടായ പാർട്സെല്ലാം കൂടി സെറ്റ് ചെയ്തപ്പോൾ അത് ബൈക്കായി. അപ്പോഴാണ് ഞാൻ ആദ്യമായി ജാവ ബൈക്ക് കാണുന്നത്. അന്നുമുതൽ എനിക്ക് ജാവയോട് പ്രേമം തുടങ്ങി. എപ്പോൾ വേണമെങ്കിലും അതിന്റെ പാർട്സെല്ലാം ഊരി വർക്ക് ചെയ്താൽ നല്ല കണ്ടിഷനുള്ള വണ്ടിയാക്കാം. അന്നുമുതലുള്ള മോഹമായിരുന്നു ജാവ സ്വന്തമാക്കണമെന്ന്. ആ സ്വപ്നത്തിന് ഇത്രയും വർഷം കാത്തിരിക്കേണ്ടിവന്നു.

ജാവയുടെ തന്നെ ക്ലാസിക്കും 42വുമെല്ലാമുണ്ടായിട്ടും എന്തുകൊണ്ട് സിംഗിൾ സീറ്ററായ ജാവ പെരക് തിരഞ്ഞടുതെന്ന ചോദ്യത്തിനു വിനുവിന് വ്യക്തമായ മറുപടിയുണ്ട്. ''ലോംഗ് ഡ്രൈവിനെല്ലാം പെരക് നല്ല കംഫോർട്ടബിളാണ്.ബോംബർ ബൈക്കുകളോട് പണ്ടുമുതൽ ഇഷ്ടമാണ്. ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് പെരകിനുള്ളത്. 30.6 പിഎസ് കരുത്തും 32.74 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്, ആറു സ്പീഡാണ് ഗിയർബോക്സ്. ക്ലാസിക് മോട്ടർസൈക്കിളുകളുടെ സമവാക്യം തന്നെ മാറ്റാൻ പോന്ന രൂപഭംഗിയാണ് പെരക്കിന് എന്നാണ് ജാവ പോലും അവകാശപ്പെടുന്നത്. വിപണിയിലെ ഇപ്പോഴുള്ള ഏതൊരു ബൈക്കിനേയും വെല്ലുവിളിക്കുന്ന രൂപഗുണത്തിലാണ് പെരക്.''തനിക്ക് കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ് പെരക്കെന്ന് വിദ്യ പറയുന്നു.