ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം വിക്രമിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. കമൽ ഹാസന്റെ 66ാം ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തിറങ്ങിയത്.സൂപ്പർ ഹിറ്റായ കൈദിക്കും പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുള്ള സിനിമ ലോകേഷിന്റെ അഞ്ചാം സിനിമയാണ്. ഗ്യാംഗ്സ്റ്റർ സിനിമയാണ് ലോകേഷ് ഒരുക്കുന്നതെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്.ടൈറ്റിൽ ടീസറിന് നിറഞ്ഞ സ്വീകാര്യതയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ലഭിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമലിന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്.'ഇത് അങ്ങയുടെ പിറന്നാൾ ദിനത്തിൽ ഞങ്ങൾ നൽകുന്ന ഒരു എളിയ സമ്മാനമാണ്. തുടർന്നും ഞങ്ങൾക്ക് പ്രചോദനമാവുക. പിറന്നാൾ ആശംസകൾ .' ടീസർ പങ്കുവെച്ചുകൊണ്ട് സംവിധായൻ ലോകേഷ് കനകരാജ് ട്വിറ്ററിൽ കുറിച്ചു.