മലയാള സിനിമയിൽ മുൻ നിര ഗായികമാരിലൊരാളാണ് സിത്താര കൃഷ്ണകുമാർ. സാമൂഹ്യ മാധ്യമങ്ങളിലെ നെഗറ്റിവിറ്റിയെക്കുറിച്ചും ബോഡി ഷെയ്മിങ്ങിനെ കുറിച്ചും തുറന്നു സംസാരിച്ചു സിത്താര. തന്റെ മുഖത്തെ ഓരോ മേക്കപ്പ് തുടച്ചു മാറ്റിക്കൊണ്ട് വിഡിയോയിലൂടെയാണ് സിത്താര തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള മുഖത്തോടു കൂടി ഒരു ഫോട്ടോ പങ്കുവച്ചപ്പോൾ അതിനു വന്ന പൊളിറ്റിക്കലി കറക്ട് അല്ലാത്ത കമ്റ്റുകൾ ഓരോന്നായി എടുത്തു പറഞ്ഞു സിത്താര വിഡിയോയിൽ. എന്താണ് ട്രാൻസ്ജെന്‍ഡറിനെ പോലെയുണ്ടല്ലോ,ഇതെന്താ മോഷണക്കേസിൽ പൊലീസ് പിടിച്ച ബംഗാളി സ്ത്രീയെ പോലെ ഇരിക്കുന്നത്,റോഡ് സൈഡിൽ ചപ്പാത്തിക്കല്ല് വിൽ ക്കുന്ന നോർത്ത് ഇന്ത്യക്കാരിയെ പോലെയുണ്ടല്ലോ തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്നതെന്ന് സിത്താര പറയുന്നു. ഇതൊക്കെ എപ്പോഴാണ് നിങ്ങൾക്ക് മോശം കാര്യങ്ങളായതെന്ന് സിത്താര വീഡിയോയിലൂടെ ചോദിക്കുന്നു.നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. നേരത്തെയും അഹാനയും സൈബർ ബുള്ളിസിനെതിരെ വീഡിയോ ചെയ്തിരുന്നു.