boris-johnson

ലണ്ടൻ: കൊവിഡിനെതിരായ ബ്രിട്ടന്റെ പോരാട്ടത്തെ ദീപാവലിയുമായി താരതമ്യപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 'ഐഗ്ലോബൽ ദീവാലി ഫെസ്റ്റ് 2020' ന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു ഇത്. കടുത്ത വെല്ലുവിളികളാണ് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളിൽ വിശ്വാസമുണ്ട്. കൊവിഡിനെ നാം അതിജീവിക്കും. ഇരുട്ടിനെ പ്രകാശവും തിന്മയെ നന്മയും അജ്ഞതയെ അറിവും വിജയിക്കുമെന്ന് ദീപാവലി പഠിപ്പിക്കുന്നത് പോലെയാവും ആ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

രാവണനെ പരാജയപ്പെടുത്തി ശ്രീരാമനും സീതയും ലക്ഷക്കണക്കിന് ദീപങ്ങൾ തെളിച്ച വഴിയിലൂടെ അയോദ്ധ്യയിലേക്ക് പോയതുപോലെ, പ്രതിസന്ധിക്കിടയിലൂടെ നമ്മളും മുന്നോട്ടുള്ള വഴി കണ്ടെത്തുകയും വിജയിക്കുകയും ചെയ്യുമെന്ന് ജോൺസൺ പറഞ്ഞു.

ബ്രിട്ടനിൽ ഇന്ത്യക്കാർ ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. കൊവിഡിനിടെ ദീപാവലി സുരക്ഷിതമായി ആഘോഷിക്കാൻ ത്യാഗം അനുഭവിച്ച ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു.