കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. ഗീതു മോഹന്‍ദാസിന്റെ മൂത്തോനും രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും. മൂത്തോനില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. കുഞ്ഞപ്പനില്‍ സുരാജും സൗബിനും. കുഞ്ഞപ്പനിലൂടെ സുരാജിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചപ്പോള്‍ നിവിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
ഇപ്പോള്‍ നിവിന്‍ നായകനാകുന്ന കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് മൂത്തോന്റേയും കുഞ്ഞപ്പന്റേയും വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ നിവിന്‍ പോളി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. വാര്‍ദ്ധക്യകാലത്ത് ഏകാന്തജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് കൂട്ടുകൂടാനും എന്തിനും ഏതിനും സഹായഹസ്തം നീട്ടാനും ഒരു റോബോട്ട് എത്തിയാല്‍ എങ്ങനെയിരിക്കും എന്ന വേറിട്ടൊരു ചിന്തയെ മനോഹരമായൊരു സിനിമയാക്കി മാറ്റിയതായിരുന്നു 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'.
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ 'മൂത്തോനി'ല്‍, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബയിലേക്ക് പോകുന്നിന്റെ കഥയായിരുന്നു അവതരിപ്പിച്ചിരുന്നത്. നിവിന്‍ പോളിയെക്കൂടാതെ ശോഭിത ധുലിപല, ശശാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന വേഷത്തിലെത്തി.