ഷാർജ : ഐ.പി.എല്ലിനോട് അനുബന്ധിച്ച് നടക്കുന്ന വനിതാ ട്വന്റി-20 ചലഞ്ചിന്റെ ഫൈനലിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ സൂപ്പർനോവാസും ട്രെയിൽബ്ളേസേഴ്സും ഏറ്റുമുട്ടും.ഷാർജയിൽ ഇന്ത്യൻ സമയം രാത്രി 7.30ന് തുടങ്ങുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ ലൈവായി കാണാം.
ഇന്ത്യൻ വനിതാക്യാപ്ടൻ കൂടിയായ ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർനോവാസ് ആദ്യ മത്സരത്തിൽ മിഥാലി രാജിന്റെ വെലോസിറ്റിയോട് തോറ്റിരുന്നുവെങ്കിലും അവസാന മത്സരത്തിൽ സ്മൃതി മന്ഥാന നയിച്ച ട്രെയിൽബ്ളേസേഴ്സിനെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. തങ്ങളുടെ ആദ്യ മത്സരത്തിൽ വെലോസിറ്റിയെ ഒമ്പതുവിക്കറ്റിന് തോൽപ്പിച്ചതാണ് ട്രെയിൽബ്ളേസേഴ്സിനെ ഫൈനലിൽ എത്തിച്ചത്.