ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന്റെ പിതാവ് എൻ. വാസുദേവൻ (82, റിട്ട.
ഡെപ്യൂട്ടി സെയിൽസ് ടാക്സ് കമ്മിഷണർ) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ശരത്തിന്റെ അമ്മ ഇന്ദിരാദേവിയുടെ മരണം. ആറ്റിങ്ങൽ സ്വദേശിയായ
എൻ. വാസുദേവൻ കൊല്ലം സെയിൽസ് ടാക്സ് ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെയാണ് ഭാര്യാദേശമായ കടപ്പാക്കടയിൽ താമസമാക്കിയത്. മുപ്പതു വർഷം മുൻപ് കുടുംബസമേതം ചെന്നൈയിലേക്ക് പോയി. മറ്റുമക്കൾ: രഞ്ജിത്ത് (സംഗീത സംവിധായകൻ), മായ.