virat

ന്യൂഡൽഹി : ഈ മാസം തുടങ്ങുന്ന ആസ്ട്രേലിയൻ പര്യടനത്തിലെ അവസാന രണ്ട് ടെസ്റ്റുകളിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. ആദ്യ പ്രസവത്തിന് തയ്യാറെടുക്കുന്ന ഭാര്യ അനുഷ്കയ്ക്ക് ഒപ്പം ഉണ്ടാകാൻ വേണ്ടിയാണ് വിരാട് ജനുവരി ഏഴിന് സിഡ്നിയിലും 15ന് ബ്രിസ്ബേനിലും തുടങ്ങുന്ന ടെസ്റ്റുകളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ജനുവരി ആദ്യവാരമാണ് വിരാടും അനുഷ്കയും ആദ്യത്തെ കൺമണിയുടെ പിറവി പ്രതീക്ഷിക്കുന്നത്. രണ്ടാം ടെസ്റ്റ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന കൊഹ്‌ലി തിരികെ ആസ്ട്രേലിയയിലെത്തിയാൽ വീണ്ടും 14 ദിവസത്തെ ക്വാറന്റൈൻ വേണ്ടിവരുന്നതിനാൽ അവസാന ടെസ്റ്റിലും കളിക്കാൻ കഴിയാതെ വരും.