തൃശൂർ: ബിനീഷ് കോടിയേരി വിഷയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വേണ്ടിയാണെന്ന കോടിയേരിയുടെ വാദത്തിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന വികസനം അട്ടിമറിക്കുകയാണെന്ന കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുത്തൽ രേഖയും പ്ലീനവും നേതാക്കൾ മാത്രമല്ല കുടുംബവും പരിശുദ്ധരാവണമെന്നാണ് പറയുന്നത്. മക്കൾ നടത്തിയ കള്ളക്കടത്ത് അന്വേഷിക്കേണ്ട എന്നാണോ കോടിയേരി പറയുന്നത്. ബിനീഷ് കോടിയേരി ഉൾപ്പെടുന്ന മയക്കുമരുന്ന് കേസ് ദേശദ്രോഹമാണെന്നത് എല്ലാവരും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.