ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ. കമലാ ഹാരിസിന്റെ വിജയം എല്ലാവർക്കും പ്രചോദനമാണെന്നും ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്‍കുന്നതാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കമലാ ഹാരിസിന്റെ നാടായ തുലസെൻഡ്രപുരം ഇതോടെ ലോകചരിത്രത്തിലിടം നേടിയെന്ന് കമൽഹാസൻ കുറിച്ചു.
കമൽഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംവിധായകന്‍ ലോകേഷ് കനകരാജാണ് കമല്‍ ഹാസനെ നായകനാക്കി 'വിക്രം' സംവിധാനം ചെയ്യുന്നത്. കമലിന്റെ 232-ാം ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
Congratulations in order,US President elect @JoeBiden & Vice-President elect @KamalaHarris for their resounding triumph. As the first Indian-American to be elected as VP,she is an inspiration for every Indian. Thulasendrapuram,her ancestral village finds a place in world history.
— Kamal Haasan (@ikamalhaasan) November 8, 2020