അബുദാബി : ആസ്ട്രേലിയൻ പര്യടന സാദ്ധ്യതകൾ തുലാസിലാക്കി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയ്ക്ക് പരിക്ക്. ഡൽഹിക്കെതിരായ ലീഗ് റൗണ്ട് മത്സരത്തിൽ സംഭവിച്ച ചെറിയ പരിക്ക് വകവയ്ക്കാതെ മുംബയ് ഇന്ത്യൻസിനെതിരെ കളിപ്പിച്ചപ്പോഴാണ് പരിക്ക് വഷളായത്. ആസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് ടീമിലാണ് സാഹ ഉള്ളത്. റിഷഭ് പന്താണ് ടെസ്റ്റിൽ സാഹയ്ക്ക് പകരക്കാരനായുള്ളത്.