അബുദാബി: ഐ..പി..എല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് ഫൈനലിലെത്തി. ഫൈനലിൽ അവർ മുംബയ് ഇന്ത്യൻസിനെ നേരിടും. 190 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ എട്ട് വിക്കറ്റിന് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ..
തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി ഹൈദരാബാദിനെ നയിച്ച കെയ്ൻ വില്യംസന്റെ പോരാട്ടം ഇത്തവണ വിഫലമായി. വില്യംസൻ 45 പന്തിൽ 67 റൺസെടുത്ത് പുറത്തായി.
ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയ പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്‌നിസാണ് ഡൽഹിയുടെ വിജയശിൽപി. ഓപ്പണറായിറങ്ങി 27 പന്തിൽ 38 റൺസെടുത്ത് ഡൽഹിക്കു മിന്നുന്ന തുടക്കം സമ്മാനിച്ച സ്റ്റോയ്നിസ്, മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. പ്രിയം ഗാർഗ്, മനീഷ് പാണ്ഡെ, വില്യംസൻ എന്നിവരെയാണ് സ്റ്റോയ്നിസ് പുറത്താക്കിയത്. കഗീസോ റബാദ നാല് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു.
നേരത്തെ അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെ ബാറ്റിംഗ് കരുത്തിൽ ഡൽഹി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിരുന്നു. ശിഖര്‍ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയത് സ്റ്റോയിനിസ് ആയിരുന്നു. അഞ്ചാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ 50 കടന്നു. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 65 റണ്‍സാണ് നേടിയത്. ഒന്‍പതാം ഓവറില്‍ 27 പന്തുകളില്‍ നിന്നും 38 റണ്‍സെടുത്ത സ്റ്റോയിനിസിനെ പുറത്താക്കി റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സിന് ആശ്വാസം പകര്‍ന്നു.. 26 പന്തുകളില്‍ നിന്നും ധവാന്‍ അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ 41-ാം അര്‍ധശതകമാണ് ഇന്ന് പിറന്നത്. പിന്നാലെ 9.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു.
സ്‌റ്റോയിനിസിന് പകരം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യർ പിന്നാലെ 20 പന്തുകളില്‍ നിന്നും 21 റണ്‍സെടുത്തു ഹോള്‍ഡറാണ് ശ്രേയസിനെ പുറത്താക്കിയത്.
അവസാന രണ്ട് ഓവറുകളില്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത നടരാജനും സന്ദീപ് ശര്‍മയുമാണ് ഡല്‍ഹി സ്‌കോര്‍ 200 കടക്കാതെ കാത്തത്. ഹെറ്റ്‌മെയര്‍ 22 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
സണ്‍റൈസേഴ്‌സിന് വേണ്ടി ഹോള്‍ഡര്‍, സന്ദീപ് ശര്‍മ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.