jagan-mohan-reddy

ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡിക്കെതിരെ കോടതി അലക്ഷ്യ കേസിന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു. ജസ്റ്റിസ് എൻ.വി രമണക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വനി ഉപാദ്ധ്യായയാണ് ജഗൻമോഹനെതിരെ കോടതി അലക്ഷ്യ ഹർജി നൽകാൻ അനുമതി തേടിയത്.

എന്നാൽ നടപടി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന് എ.ജി വ്യക്തമാക്കി.

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻ.വി. രമണയ്ക്കും ആന്ധ്രാ ഹൈക്കോടതിയിലെ ജഡ്ജിമാർക്കുമെതിരായ പരാമർശവുമായി ബന്ധപ്പെട്ടാണിത്.

രണ്ടുപേരുടെയും പ്രവൃത്തി പ്രഥമദൃഷ്ട്യാ കരുതിക്കൂട്ടിയുള്ള നിയമലംഘനമാണെന്ന് എ.ജി പറഞ്ഞു. എന്നാൽ, ജഗൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് കാട്ടിയാണ് നടപടിക്ക് അനുമതി നിഷേധിച്ചത്.