തൃശൂർ: ചാവക്കാട് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. എസ്.എഫ്.ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസൻ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം അമൽ, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. വാക്കുതർക്കം അടിപിടിയിലെത്തുകയായിരുന്നു ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു.