കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന ദിവസങ്ങൾ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്തെ ഹൃദയസംരക്ഷണത്തെപ്പറ്റി അറിയാം. വീട്ടിലിരിക്കുമ്പോൾ കഴിക്കേണ്ട ഭക്ഷണത്തിൽ ക്രമീകരണം വരുത്തണം. ജങ്ക് ഫുഡുകൾ ഒഴിവാക്കി പച്ചനിറത്തിലുള്ള പച്ചക്കറികളും ധാരാളം പഴങ്ങളും കഴിക്കണം. ധാരാളം വെള്ളം കുടിക്കുക.
രാവിലെ എഴുന്നേൽക്കുന്നതിനും രാത്രി കിടക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കൃത്യവും ആരോഗ്യകരവുമായ സമയക്രമം ഉണ്ടാക്കുക. വീട്ടിൽത്തന്നെ ഇരിക്കുന്നതിനാൽ പലരുടേയും മനസ് വിഷാദത്തിൽ അകപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതു നമ്മുടെ ഹൃദയാരോഗ്യത്തിന് ദോഷമുണ്ടാക്കും. അതിനാൽ ഡിജിറ്റൽ മീഡിയ വഴി സുഹൃത്തുക്കളുമായി ആശയവിനിമയം പതിവാക്കുക.
ഓൺലൈൻ യോഗ, സൗഹൃദ കൂട്ടായ്‌മകൾ എന്നിവയിൽ സജീവമാകുക. പുകവലി ഓക്സിഡേറ്റീവ് സ്ട്രസ്സ് വർദ്ധിപ്പിക്കുകയും ഇത് ഹൃദയത്തിന് ദോഷവുമാണ്. മദ്യപാനം പ്രതിരോധശേഷി കുറയ്ക്കുന്നു. അതിനാൽ ഇവ രണ്ടും ഒഴിവാക്കുക. ശരീരഭാരം കൂടാതിരിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിലെ രക്തയോട്ടം കൂട്ടാനുപകരിക്കുന്ന വ്യായാമം ചെയ്യാം. ഊർജ്ജസ്വലമായി ഇരിക്കുക.