തിരുവനന്തപുരം:സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടിത്തത്തിൽ അന്തിമ ഫോറൻസിക് ഫലം തയ്യാറായി. തീപിടിത്തമുണ്ടാകാൻ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. മാത്രമല്ല തീപിടുത്തമുണ്ടായ ഭാഗത്തുനിന്ന് രണ്ട് മദ്യത്തിന്‍റെ അംശമുള്ള കുപ്പികള്‍ കണ്ടെത്തിയതായും തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.മദ്യക്കുപ്പികൾ തീപിടിത്തത്തിന് കാരണമായോന്ന് വ്യക്തമല്ല.
ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല.കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടോര്‍ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ സാധിക്കാത്തതിനാൽ വിദഗ്ദ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്തിയേക്കും. കൊച്ചിയിലോ ബംഗളൂരുവിലോ പരിശോധനയ്ക്ക് സാമ്പിള്‍ അയക്കും.
കഴിഞ്ഞ ഓഗസ്റ്റ് 25 നായിരുന്നു തീപിടിത്തം ഉണ്ടായത്. ചില ഫയലുകൾ കത്തി നശിച്ചിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷണം നടക്കുന്നതിനിടയിൽ നടന്ന തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.