joe-biden

ചെന്നൈ: തമിഴ്നാട്ടിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ചരിത്രമാണ് നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനുള‌ളത്. കമലയുടെ കുടുംബവേരുകൾ ചെന്നൈയിലാണുള‌ളത്. എന്നാൽ കമലയ്‌ക്ക് മാത്രമല്ല നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഒരു ഇന്ത്യൻ ബന്ധമുണ്ട്. അകന്ന ബന്ധമൊന്നുമല്ല നല്ല ശക്തമായ രക്തബന്ധം. ഈ വിവരം പുറത്ത് വിട്ടത് ലണ്ടനിലെ കിങ്‌സ് കോളേജിലെ വിസി‌റ്റിംഗ് പ്രൊഫസറായ ടിം വില്ലസി വിൽസെ ആണ്.ഈസ്‌റ്റിന്ത്യാ കമ്പനിയിൽ ജോലി ചെയ്‌തിരുന്നവരായിരുന്നു ബൈഡന്റെ പൂർവികർ.

19ആം നൂ‌റ്റാണ്ടിൽ ഈസ്‌റ്റിന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥരും സഹോദരങ്ങളുമായിരുന്ന ക്രിസ്‌റ്റഫർ, വില്യം ബൈഡൻമാർ ചെറുപ്രായത്തിൽ ഇന്ത്യയിലെത്തി. വില്യം ചെറു പ്രായത്തിൽ തന്നെ മരണമടഞ്ഞു. എന്നാൽ കമ്പനിയിൽ ക്യാപ്‌റ്റൻ പദവിയിലെത്തിയ ക്രിസ്‌റ്റഫർ ചെന്നൈയിൽ വിവാഹം ചെയ്‌ത് ഇവിടെ താമസമാക്കി. പൊതുകാര്യങ്ങളിൽ ഇടപെട്ട് മദ്രാസിലെ (ഇന്നത്തെ ചെന്നൈ) അറിയപ്പെടുന്നൊരു വ്യക്തിത്വമായി ക്രിസ്‌റ്റഫർ മാറി. ആ ക്രിസ്‌റ്റഫറിന്റെ അഞ്ചാം തലമുറയിൽ പെട്ട ചെറുമകനാണ് ജോ ബൈഡൻ. അങ്ങനെ ഇന്ത്യയുമായി ശക്തമായ കുടുംബബന്ധമുള‌ളയാളാണ് ബൈഡനെന്ന് പ്രൊഫ: ടിം പറയുന്നു.

2013ൽ അന്ന് അമേരിക്കൻ വൈസ്‌പ്രസിഡന്റായിരുന്ന ജോ ബൈഡൻ മുംബയിലെത്തിയപ്പോൾ തന്റെ ഈ ബന്ധത്തെ കുറിച്ച് പറഞ്ഞിരുന്നു. താൻ ആദ്യമായി സെന‌റ്ററായ 1972ൽ ഇന്ത്യയിൽ നിന്നും തന്റെ ബന്ധുക്കളായ ബൈഡൻമാർ കത്തയച്ചിരുന്നത് അന്ന് ബൈഡൻ ഓർത്തു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ അഞ്ച് ബൈഡൻ ബന്ധുക്കൾ മുംബയിൽ താമസമുണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു.

christopher-biden

ക്രിസ്‌റ്റഫർ ബൈഡൻ മദ്രാസിൽ വച്ചാണ് മരണമടഞ്ഞതെന്ന് പ്രൊഫ:ടിം പറയുന്നു.1858ൽ അറുപത്തെട്ടാമത്തെ വയസിലാണ് ക്രിസ്‌റ്റഫർ മരണമടഞ്ഞത്. മദ്രാസിലെ സെന്റ് ജോർജ് കത്തീഡ്രലിൽ ആണ് അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്. ഇവിടെ അദ്ദേഹത്തിന്റെ സ്‌മരണാർത്ഥം ഒരു ശിലാഫലകവും സ്ഥാപിച്ചിട്ടുണ്ട്.