തിരുവനന്തപുരം: ഭരണഘടന തത്വങ്ങളും സുപ്രീം കോടതി വിധികളും അവഗണിച്ചുകൊണ്ട് മുന്നാക്ക സമുദായങ്ങൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താനുളള സർക്കാർ തീരുമാനം
സമുദായങ്ങൾ തമ്മിലുളള സാമൂഹിക അന്തരം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് നാഷണൽ ഹിന്ദു മൈനോറിറ്റി കമ്മ്യൂണിറ്റിസ് ഫോറം (എൻ എച്ച് എം സി എഫ് ) പ്രസിഡന്റ് ഡോക്‌ടർ പാച്ചല്ലൂർ അശോകനും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സോമസുന്ദരവും അഭിപ്രായപ്പെട്ടു.


ജനസംഖ്യയുടെ 20 ശതമാനത്തിന് താഴെ മാത്രം ജനസംഖ്യയുളള മുന്നാക്ക സമുദായങ്ങൾക്ക് പത്ത് ശതമാനം സംവരണം എന്നത് നീതിക്ക് നിരക്കാത്തതാണ്. സംവരണം അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണിന്ന്. 80 സമുദായങ്ങൾ ഉളള ഒ ബി എച്ച് വിഭാഗങ്ങൾ ചൂഷണത്തിന് ഏറ്റവും കൂടുതൽ വിധേയരാകുന്നത് . ഒരു സമുദായത്തിന് പരമാവധി നൽകാവുന്ന സംവരണം പത്ത് ശതമാനം ആയി നിജപ്പെടുത്തുകയും ഒ ബി എച്ച് വിഭാഗങ്ങളുടെ സംവരണം മുമ്പുണ്ടായിരുന്ന 10 ശതമാനം ആയി നിലനിർത്തുകയും ചെയ്യേണ്ടത് ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതിയും അവസരസമത്വവും നടപ്പിലാക്കാൻ അനിവാര്യമാണ്. സാമൂഹ്യനീതിയെ കുറിച്ച് വാചാലരാകുന്നവർ ചെറു സമുദായങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കാനുള്ള സാഹചര്യം സൃഷ്‌ടിച്ച് തങ്ങളുടെ വാക്ക് അർത്ഥവത്താക്കുകയാണ് വേണ്ടതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.