ലേസർ ബീമുകൾ ഉപയോഗിച്ച് ടെലിപോർട്ട് ചെയ്യാൻ തലച്ചോറിന് കഴിയുമെന്ന് പഠനം. ഓർമശക്തി, മസ്തിഷ്‌കം എങ്ങനെ പ്രവർത്തിക്കുന്നു എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. എലികളെ ഉപയോഗിച്ചായിരുന്നു പഠനം.
'സെൽ' ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം ലേസർ ബീമുകൾ ഹിപ്പോകാംപസിലേക്ക്(തലച്ചോറിന്റെ ഒരു പ്രധാന ഘടകം ആണ് ഹിപ്പോകാംപസ്. വികാരം, മെമ്മറി എന്നിവയെ നിയന്ത്രിക്കുന്നു)നയിക്കാമെന്ന് ഗവേഷകർ കണ്ടെത്തി.ഒരു മൃഗത്തോയോ മനുഷ്യനേയോ ഒരു പുതിയ സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ തലച്ചോറിലെ കോശങ്ങൾ സജീവമാവുകയും, പഴയ കാര്യങ്ങൾ ഓർമയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.
പരീക്ഷണത്തിനായുള്ള എലികളെ ഒരിടത്ത് സൂക്ഷിക്കാൻ ഗവേഷകർ തീരുമാനിക്കുകയും, പഞ്ചസാര വെള്ളം നൽകുകയും ചെയ്തു. തുടർന്ന് അവയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി.ആദ്യത്തെ സ്ഥലത്തിന്റെ മെമ്മറി സംഭരിക്കുന്ന മസ്തിഷ്‌ക കോശങ്ങൾ സജീവമാക്കാൻ ലേസർ ബീമുകൾ ഉപയോഗിച്ചു.എലികൾ പഞ്ചസാര വെള്ളം കണ്ടെത്താൻ ശ്രമിച്ചതായി ഗവേഷകർ കണ്ടെത്തി.