aa

ശ്രീനാഥ് ഭാസി, ബാലു വർഗീസ്, സുധികോപ്പ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൽ കറാമ നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്നു.കുമാർ സാനു ആദ്യമായി മലയാള സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗാനങ്ങൾ നാസർ മാലിക്കും പശ്ചാത്തല സംഗീതം ജാസി ഗിഫ്റ്റും നിർവഹിക്കുന്നു. ബി. കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരാണ് ഗാനരചയിതാക്കൾ.ഡിസംബർ ആദ്യം ദുബായ്, റാസൽ ഖൈമ, അജ് മാൻ എന്നിവിടങ്ങളിൽ ചിത്രീകരണം ആരംഭിക്കും. പൂർണമായും ഗൾഫ് രാജ്യത്താണ് ചിത്രീകരണം.