swapna

കൊച്ചി: സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റിന് അനുമതി. ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ജയിലിലെത്തും. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കളളപ്പണ കേസിൽ സ്വപ്‌നയെ ചോദ്യം ചെയ്യുന്നത്. സ്വപ്‌ന ഐഫോൺ തന്നത് പിറന്നാൾ സമ്മാനമായാണെന്നാണ് ശിവശങ്കർ എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷവും സ്വപ്‌ന പിറന്നാൾ സമ്മാനം തന്നിരുന്നുവെന്നും ശിവശങ്കർ എൻഫോഴ്‌സി‌മെന്റിനോട് വെളിപ്പെടുത്തി. ആദ്യം തന്നത് രണ്ട് വിലകൂടിയ വാച്ചുകളും രണ്ടാം വർഷം ലാപ്ടോപ്പുമായിരുന്നു. 2020ൽ ജനുവരിയിൽ തന്നതാണ് ഐഫോൺ. സ്വപ്‌നയ്‌ക്കും കുടുംബത്തിനും താനും പിറന്നാൾ സമ്മാനങ്ങൾ കൊടുക്കുമായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി.

ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയെ ജയിലിൽ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി കോടതിയുടെ അനുമതി തേടിയത്. പുതുതായി ചുമതലയേറ്റ ഇ ഡി ജോയിന്റ് ഡയറക്ടർ മനീഷ് ഗോദരയാകും ഇനി ശിവശങ്കറിനേയും സ്വപ്‌നയേയും ചോദ്യം ചെയ്യുക.