കൊവിഡ് വ്യാപനത്തിന് പിന്നാലെ ആഘോഷങ്ങളെല്ലാം ലളിതമായി. വിവാഹ ചടങ്ങുകളിൽ പോലും വളരെക്കുറച്ച് അതിഥികൾ മാത്രം. വിവാഹം ലളിതമായെങ്കിലും ഇക്കാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് സേവ് ദി ഡേറ്റ് ചിത്രങ്ങൾ. മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
അത്തരത്തിലുള്ള ഒരു സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഐടി ജീവനക്കാരനായ വരൻ സേവ് ദി ഡേറ്റ് ചിത്രങ്ങൾക്കു വേണ്ടി മേസ്തിരിയായി, ഒപ്പം നാട്ടുകാരും കൂടി ചേർന്നതോടെ സംഗതി ഉഷാറായി.